ഉദ്ദേശങ്ങളും ലക്ഷ്യങ്ങളും


1. പ്രവര്‍ത്തന പരിധിയിലെ യുവതി യുവാക്കളുടെ ഐശ്വര്യത്തിനും ക്ഷേമത്തിനും വേണ്ടി പ്രവര്‍ത്തിക്കുക.

2. അംഗങ്ങളുടെ ഇടയില്‍ സമത്വവും സാഹോദര്യവും വളര്‍ത്തുക.

3. യുവാക്കളിലും കുട്ടികളിലും ഉടലെടുക്കുന്ന സാമൂഹിക തിന്മകളും ദുഷ്പ്രവണതകളും ബോധവത്കരണത്തിലൂടെ മാറ്റിയെടുക്കുക.

4. യുവാക്കളിൽ ബോധവത്കരണത്തിലൂടെ സമ്പാദ്യശീലം വളർത്തിയെടുക്കുക, വിദ്യാർത്ഥികൾക്ക് മാർഗ്ഗനിർദ്ദേശങ്ങൾ നൽകുക.

5. കുട്ടികളിലും യുവാക്കളിലും ഉള്ള കലാകായികവാസന വികസിപ്പിക്കാൻ പ്രോത്സാഹനം നൽകുക.

6. പിന്നോക്കം നിൽക്കുന്നവരെ കണ്ടെത്തി ഭക്ഷണം, വസ്ത്രം,ചികിത്സ മുതലായവയ്ക്കായി സഹായം നൽകുക.

7. യുവാക്കളിലും കുട്ടികളിലുമുള്ള സാമൂഹികദോഷങ്ങൾ നീക്കുകയും അവയ്ക്കെതിരെ പ്രവർത്തിക്കുകയും ചെയ്യുക.

8. സംഘത്തിന്റെ പുരോഗതിക്ക് സഹായകമായ മറ്റുപരിപാടികൾ രൂപപ്പെടുത്തുക.

9. കലാസംഘടനകളുടെയും കലാകാരന്മാരുടെയും പരിപാടികൾ സംഘടിപ്പിക്കുക, വായനശീലം വളർത്താൻ റീഡിംഗ് റൂമും സജ്ജീകരിക്കുക.

10. ജീവകാരുണ്യപ്രവർത്തനങ്ങളിൽ ഏർപ്പെടുക.

11. ക്ലബിന്റെ പ്രവർത്തനത്തിന് ആവശ്യമായ ചിലവുകൾക്കായി അംഗങ്ങളിൽ നിന്ന് ഫീസ്, സംഭാവന എന്നിവ സ്വീകരിക്കുക.